മലയാളി ഹൃദയാഘാതം മൂലം മരിച്ചു.

മലയാളി ഹൃദയാഘാതം മൂലം മരിച്ചു. തൃശൂർ പാലപിള്ളി പുലിക്കണ്ണി സ്വദേശി മുസ്തഫ (50) ആണ് സൗദിയിലെ അൽ ഖസീം പ്രവിശ്യയിലെ ബുറൈദയിൽ മരിച്ചത്. ബുറൈദ കെ.എം.സി.സി സുൽത്താന ഏരിയ പ്രസിഡൻറായിരുന്നു. മടക്കൽ അലവി-നബീസ ദമ്പതികളുടെ മകനാണ്. വർഷങ്ങളായി ബുറൈദയിൽ ഇലക്ട്രീഷ്യൻ ആയി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ഷാഹിദ. അഫ്‌സൽ, സഫീദ, സഹല എന്നിവർ മക്കളാണ്. നടപടികൾ പൂർത്തിയാക്കുന്നതിന് ബുറൈദ കെ.എം.സി.സി നേതൃത്വം രംഗത്തുണ്ട്.

Related Articles

Back to top button