മലയാളി സൈനികൻ വെള്ളച്ചാട്ടത്തിൽ വീണ് മരിച്ചു…
മലയാളി സൈനികൻ മേഘാലയയിലെ ചിറാപുഞ്ചിയിൽ വെള്ളച്ചാട്ടത്തിൽ വീണ് മരിച്ചു. കുനിയിൽ കടവ് മരക്കാടത്ത് പരേതനായ ഗോപാലന്റെ മകൻ ഹവിൽദാർ അനീഷ് (42) ആണ് മരിച്ചത്. വിനോദ യാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത്. ചിറാപുഞ്ചിയിലെ ലിംഗ്സിയാർ വെളളച്ചാട്ടത്തിലാണ് അപകടമുണ്ടായത്. മൃതദേഹം ചൊവ്വാഴ്ച ഉച്ചയോടെ നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.