മലയാളി ശതകോടീശ്വരന്മാരില്‍ ഒന്നാമത് എം എ യൂസഫലി..കൂടെ മലയാളി വനിതയും…

ശതകോടീശ്വന്മാരായ മലയാളികളുടെ പട്ടികയില്‍ ഇത്തവണയും എം എ യൂസഫലി തന്നെ ഒന്നാമത് .പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനക്കാരും ഗള്‍ഫിലെ വ്യവസായി മലയാളികളാണ്. ശതകോടീശ്വര പട്ടികയില്‍ ഇത്തവണ ആദ്യമായി ഒരു മലയാളി വനിതയും ഇടം നേടി .ഫോബ്‌സ് മാസികയാണ് 2024ലെ ആഗോള അതിസമ്പന്നരുടെ പട്ടിക പുറത്തു വിട്ടിരിക്കുന്നത് . 7.6 ബില്യണ്‍ ഡോളര്‍ ആസ്തിയോടെയാണ് ലുലു ഗ്രൂപ്പ് ഉടമ യൂസഫലി മലയാളികളില്‍ ഒന്നാമനായത്. ജോയ് ആലുക്കാസ് ജ്വല്ലറി ഗ്രൂപ്പ് ഉടമ ജോയ് ആലുക്കാസാണ് രണ്ടാമത്തെ അതിസമ്പന്ന മലയാളി.

പട്ടികയില്‍ മൂന്നാമതായി രണ്ട് മലയാളികളാണ് ഉള്ളത് ഷംസീര്‍ വയലിലും, ക്രിസ് ഗോപാലകൃഷ്ണനും .ടി.എസ്. കല്യാണ രാമന്‍- 3.2 ബില്യണ്‍ ഡോളര്‍, എസ്.ഡി. ഷിബുലാല്‍- 2 ബില്യണ്‍ ഡോളര്‍, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി 1.6 ബില്യണ്‍ ഡോളര്‍ എന്നിവരും അതിസമ്പന്നരുടെ പട്ടികയിലുണ്ട്. മുത്തൂറ്റ് കുടുംബത്തില്‍ നിന്നും നാലു പേരാണ് അതിസമ്പന്നരുടെ പട്ടികയിലുള്ളത്.ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ്, ജോര്‍ജ്ജ് ജേക്കബ് മുത്തൂറ്റ്, ജോര്‍ജ്ജ് തോമസ് മുത്തൂറ്റ്, സാറ ജോര്‍ജ്ജ് മുത്തൂറ്റ്. 1.3 ബില്യണ്‍ ഡോളരാണ് ഓരോരുത്തരുടെയും ആസ്തി. സാറ ജോര്‍ജ്ജ് മുത്തൂറ്റ് ആണ് പട്ടികയില്‍ ഇടം നേടുന്ന ആദ്യ വനിത.ഇന്ത്യയിലെ അതിസമ്പന്നായ മുകേഷ് അംബാനി ആഗോള ധനികരുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് ഉള്ളത് . ഗൗതം അദാനിയാണ് ഇന്ത്യയിലെ അതിസമ്പന്നരില്‍ രണ്ടാമന്‍ .

Related Articles

Back to top button