മലയാളി യുവാവ് ബഹ്‍റൈനിലെ റൂമിൽ മരിച്ച നിലയിൽ
മലയാളിയായ യുവാവിനെ ബഹ്‍റൈനിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യയും കുഞ്ഞും മരിച്ചതിന് പിന്നാലെയാണ് യുവാവിന്റെയും മരണം എന്നതാണ് ഞെട്ടിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ മണക്കാല കാര്യാട്ട് എൽസമ്മയുടെയും സാംകുട്ടിയുടെയും മകൻ സിജോ സാമാണ് മരിച്ചത്. 29 വയസുമാത്രമേ ഇദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. മരണകാരണം എന്താണെന്ന് ഇതുവരെ അറിവായിട്ടില്ല..
ബഹ്‍റൈനിൽ സെക്യൂരിറ്റി കോർ കമ്പനിയിൽ സൂപ്പർവൈസറായി ജോലി നോക്കുകയായിരുന്നു സിജോ. അദ്ദേഹത്തിന്റെ ബന്ധുക്കളിൽ പലരും ബഹ്റൈനിൽ ജോലി ചെയ്യുന്നുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കൾ. ഭാര്യയുടെയും കുഞ്ഞിന്റെയും മരണശേഷം മൂന്ന് മാസം കഴിഞ്ഞാണ് സാം തിരികെ ബഹ്റൈനിലെത്തിയത്.