മലയാളി ദമ്പതികൾ സൗദിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ….

സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഖോബാറിൽ മലയാളി ദമ്പതികളെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കരുവ അഞ്ചാലംമൂട് സ്വദേശിയായ അനൂപ് മോഹൻ, ഭാര്യ റെമിമോൾ വസന്തകുമാരി എന്നിവരെയാണ് അൽഖോബാറിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കൂടെയുണ്ടായിരുന്ന അഞ്ച് വയസ്സുകാരിയായ മകളുടെ കരച്ചിൽ കേട്ടതിനെ തുടർന്ന് അയൽവാസികൾ പൊലീസിൽ അറിയിക്കുകയും തുടർന്ന് പൊലീസെത്തി വാതിൽ പൊളിച്ച് കുട്ടിയെ രക്ഷിക്കുകയായിരുന്നു. കുട്ടിയെ സാമൂഹ്യ പ്രവർത്തകനും ലോകകേരള സഭാംഗവുമായ നാസ് വക്കം ഏറ്റുവാങ്ങി മറ്റൊരു കുടുംബത്തിന്റെ കൂടെ താമസിപ്പിച്ചിരിക്കുകയാണിപ്പോൾ. കുടുംബവഴക്കാണ് മരണത്തിലേക്ക് നയിച്ചതാണെന്നാണ് കരുതുന്നത്.

Related Articles

Back to top button