മലയാളികളുടെ മരണം ; പ്ലേറ്റിൽ മുടി, കറുത്ത വളകൾ..ദുർമന്ത്രവാദം തന്നെ..

അരുണാചലിൽ മലയാളികളുടെ അസ്വാഭാവിക മരണത്തിന് കാരണം ദുർമന്ത്രവാദം തന്നെയെന്ന് സംശയിക്കുന്നതായി അരുണാചൽ പ്രദേശ് പൊലീസ്. കേരള പൊലീസുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും കേസന്വേഷണത്തിന് 5 പേരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചതായും ഇറ്റാനഗർ പോലീസ് വ്യക്തമാക്കി .റൂമിൽ നടത്തിയ തിരച്ചിലിൽ ഒരു പ്ലേറ്റിൽ മുടി, കറുത്ത വളകൾ, മൂന്നു പേരും ഒപ്പിട്ട ആത്മഹത്യാ കുറിപ്പ് എന്നിവ കണ്ടെത്തിയിട്ടുണ്ട് .കൂടാതെ മൂവരും രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്ന് കഴിച്ചിരുന്നുവെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു .

ഇതിനായി കഴിച്ച മരുന്ന് മുറിയിൽനിന്നും കണ്ടെത്തിയിട്ടുണ്ട്.ആത്മഹത്യാ കുറിപ്പിൽ മൂന്നു പേരും ഒപ്പിട്ടിട്ടുണ്ട്. തങ്ങൾക്ക് കടബാധ്യതകളില്ലെന്നും മരണത്തിന് മറ്റു ഉത്തരവാദികൾ ഇല്ലെന്നും ആത്മഹത്യാ കുറിപ്പിൽ എഴുതിയിട്ടുണ്ട്. ‘സന്തോഷത്തോടെ ജീവിച്ചു, ഇനി ഞങ്ങൾ പോകുന്നു’ എന്നാണ് കുറിപ്പിൽ എഴുതിയിരുന്നത് .കൂടാതെ ഇതിൽ ബന്ധുക്കളെ ബന്ധപ്പെടേണ്ട ഫോൺ നമ്പറും എഴുതിയിരുന്നതായും പോലീസ് വ്യക്തമാക്കി . ആര്യയുടെ വിവാഹം നിശ്ചയിച്ചതോടെയാണ് മൂവരും മരിക്കാൻ തീരുമാനിച്ചതെന്നും സൂചനയുണ്ട്. ആര്യയുടെ വിവാഹം അടുത്തമാസം 7ന് നടത്താനാണ് നിശ്ചയിച്ചിരുന്നത്.

Related Articles

Back to top button