മലയാളം ഹൈസ്കൂൾ അധ്യാപകരുടെ നിയമനം..വിദ്യാഭാസ വകുപ്പിനെ വിമർശിച്ച് സുപ്രീം കോടതി…

വയനാട്ടിലെ മലയാളം ഹൈസ്കൂൾ അധ്യാപകരുടെ നിയമനത്തിൽ സംസ്ഥാന വിദ്യാഭാസ വകുപ്പിനെതിരെ സുപ്രീംകോടതി. വയനാട്ടിലെ മലയാളം ഹൈസ്‌ക്കൂള്‍ അധ്യാപകരുടെ നിയമനം ഉടന്‍ നടത്തണമെന്ന് സുപ്രിം കോടതി അറിയിച്ചു . പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജിനാണ് നിര്‍ദേശം. ഈ മാസം 10നകം ഉത്തരവ് നടപ്പാക്കണമെന്നും ഇല്ലെങ്കില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ജയിലില്‍ അയക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി.

പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് കോടതിയലക്ഷ്യം നടത്തിയെന്നാണ് സുപ്രിം കോടതിയുടെ കണ്ടെത്തൽ . വയനാട്ടിലെ നാല് ഹൈസ്‌ക്കൂള്‍ മലയാളം അധ്യാപകരുടെ നിയമനവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രിം കോടതിയുടെ നിരീക്ഷണം. 2011ല്‍ പിഎസ് സി ലിസ്റ്റില്‍ വന്നിട്ടും മലയാളം അധ്യാപക നിയമനത്തില്‍ ഉത്തരവ് മനഃപ്പൂര്‍വം നടപ്പാക്കിയില്ലെന്ന കോടതിയലക്ഷ്യ ഹർജിയിലാണ് കോടതി നടപടി. അവിനാശ് പി., റാലി പി.ആര്‍., ജോണ്‍സണ്‍ ഇ.വി., ഷീമ എം. എന്നിവരെ വയനാട് ജില്ലയിലെ ഹൈസ്‌കൂള്‍ മലയാളം അധ്യാപികമാരായി നിയമിക്കാന്‍ സുപ്രീം കോടതി കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നിര്‍ദേശിച്ചിരുന്നത്.

Related Articles

Back to top button