മലയാറ്റൂരില്‍ കിണറ്റിൽ വീണ കുട്ടിയാനയെ രക്ഷിച്ച് അമ്മയാന..സ്ഥലത്ത് വൻ പ്രധിഷേധം…
മലയാറ്റൂര്‍ ഇല്ലിത്തോട് കിണറ്റില്‍ വീണ കുട്ടിയാനയെ അമ്മയാന രക്ഷിച്ചു.കിണറിന്റെ തിണ്ട് ഇടിച്ച് മുകളിലേക്ക് കയറാന്‍ വഴിയൊരുക്കിയാണ് കുട്ടിയാനയെ അമ്മയാന രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് കുട്ടിയാനയെയും കൊണ്ട് കാട്ടാനക്കൂട്ടം കാടുകയറി.ഇല്ലിത്തോട് പണ്ടാല സാജുവിന്റെ വീടിനോടു ചേർന്നുള്ള സ്വകാര്യ കമ്പനിയുടെ കിണറ്റിൽ പുലർച്ചെയാണ് കുട്ടിയാന കിണറ്റിൽ വീണത്.
അതേസമയം സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞുവച്ചിരിക്കുകയാണ്. പ്രദേശത്തു കാട്ടാനശല്യ രൂക്ഷരൂക്ഷമാണെന്നും നിരവധി തവണ പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നും നാട്ടുകാർ പറഞ്ഞു. ഉദ്യോഗസ്ഥർക്കെതിരെ മുദ്രാവാക്യം മുഴക്കിയാണു പ്രതിഷേധം.