മലമ്പുഴ ഡാമിലെ ചെളിയിൽ കുട്ടിയാന കുടുങ്ങി…

പാലക്കാട്: മലമ്പുഴ ഡാമിലെ ചെളിയിൽ കുട്ടിയാന കുടുങ്ങി. കവ ഭാഗത്ത് വെള്ളം കുടിക്കാനിറങ്ങിയ ആനയാണ് ചെളിയിൽ കുടുങ്ങിയത്‌. ഇന്ന് രാവിലെ ഏഴരയോടെയാണ് ആന വനംവകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഫോറസ്‌റ്റ് ഉദ്യോഗസ്ഥർ സ്‌ഥലത്തെത്തി കുട്ടിയാനയെ രക്ഷിച്ചു.ഓലമടൽ കൊണ്ട് വഴിയൊരുക്കിയാണ് വനംവകുപ്പ് കുട്ടിയാനയെ കരയ്ക്കുകയറ്റിയത്. കാട്ടാനക്കൂട്ടം കരയിൽ തന്നെ തമ്പടിച്ചിരുന്നതായി രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയ വാളയാർ റേഞ്ച് ഓഫിസർ പറഞ്ഞു. വെറ്ററിനറി സർജന്റെ നിർദേശപ്രകാരമായിരുന്നു ഓലമടൽ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button