മലബാറിനെ അവഗണിച്ച് റെയിൽവേ….ട്രെയിൻ യാത്രാദുരിതത്തിന് പരിഹാരമില്ല…

മലബാർ മേഖലയിൽ ട്രെയിൻ ദുരിതത്തിന് പരിഹാരമാകുന്നില്ല. കോഴിക്കോട് നിന്നും വടക്കോട്ട് വൈകുന്നേരം ആറിന് ശേഷം ട്രെയിനുകളില്ല. വരുമാനക്കണക്കുകളിൽ മലബാർ മുന്നിൽ നിൽക്കുമ്പോഴാണ് റെയിൽവേയുടെ ഈ അവ​ഗണന.അഞ്ച് മണിക്കുള്ള പരശുറാമിൽ കാൽകുത്താൻ സ്ഥലമില്ല. പിന്നാലെയെത്തുന്ന നേത്രാവതിയിൽ ഉള്ളത് രണ്ട് ജനറൽ കോച്ച് മാത്രം. 6.15 ന് കണ്ണൂർ എക്സ്പ്രസ് പോയാൽ മൂന്ന് മണിക്കൂറിന് ശേഷം 9.30 ന് കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് എത്തേണ്ടതാണ്. എന്നാൽ വന്ദേഭാരതിനായി ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് വഴിയിൽ ഒരു മണിക്കൂറോളം പിടിച്ചിടും. നാലുമണിക്കൂറിലേറെ സമയമാണ് കോഴിക്കോട് നിന്നും വടക്കോട്ട് ട്രെയിൻ ഇല്ലാത്ത അവസ്ഥ ഉണ്ടാവുന്നത്.

Related Articles

Back to top button