മലപ്പുറത്ത് 5 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു..അതിഥി തൊഴിലാളി അറസ്റ്റിൽ…
മലപ്പുറം നിലമ്പൂരിൽ 5 വയസുകാരിയെ ചിപ്‌സ് തരാമെന്ന് പറഞ്ഞു തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ അതിഥി തൊഴിലാളി അറസ്റ്റിൽ. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഇതരസംസ്ഥാന തൊഴിലാളിയുടെ മകൾക്ക് നേരെയാണ് ലൈംഗികാതിക്രമം നടന്നത്.ഒഡിഷ സ്വദേശിയായ അതിഥിത്തൊഴിലാളി നിലമ്പൂരിൽ താമസിക്കുന്ന അലി ഹുസൈനാണ് പിടിയിലായത്. ഇന്നലെയാണ് കുട്ടിയെ ഇയാൾ തട്ടികൊണ്ടു പോയി പീഡിപ്പിച്ചത്. ചിപ്‌സ് വാങ്ങി തരാമെന്ന് പറഞ്ഞാണ് ഇയാൾ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.