മലപ്പുറത്ത് എൻസിപി പ്രാദേശിക നേതാക്കൾ പാർട്ടി വിട്ടു..പി വി അൻവറിന്‍റെ പാർട്ടിയിലേക്ക്…

മലപ്പുറം മഞ്ചേരിയിൽ പാർട്ടി രൂപീകരണം പ്രഖ്യാപിക്കാനിരിക്കെ അൻവറിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ മറ്റ് പാർട്ടികളിൽ നിന്നും വൻ തോതിൽ പ്രവർത്തകരെത്തുന്നതായി റിപ്പോർട്ട്. മലപ്പുറത്തെ എൻ.സി.പി പ്രാദേശിക നേതാക്കൾ പാർട്ടിയിൽ നിന്നും രാജി വെച്ച് പി.വി. അൻവറിന്റെ പുതിയ പാർട്ടിയിലേക്ക് ചേരുമെന്ന് പ്രഖ്യാപിച്ചു.എൻസിപിയുടെ യുവജന വിഭാഗം മുൻ ജില്ലാ പ്രസിഡണ്ട് ഷുഹൈബ് എടവണ്ണ, എറനാട് നിയോജക മണ്ഡലം പ്രസിഡണ്ട് പുതിയത്ത് ഇഖ് ലാസ്, സെക്രട്ടറിമാരായ ഷഹാലുദ്ദീൻ ചെറ്റിശേരി, സജീർ പി.ടി എന്നിവർ അൻവറിനൊപ്പം ചേരുന്നതിനായി എൻസിപിയിൽ നിന്ന് രാജിവച്ചു.

അതേ സമയം സിപിഎമ്മിനോട് ഇടഞ്ഞ പി.വി അൻവർ ഡിഎംകെ മുന്നണിയിലേക്കെന്ന് സൂചന. ചെന്നൈയിലെത്തി ഡിഎംകെ നേതാക്കളുമായി അൻവർ ചർച്ച നടത്തി. ഇതിന്റെ ചിത്രങ്ങളും പുറത്ത് വന്നു. അൻവ‍ർ ലക്ഷ്യമിടുന്നത് ഡിഎംകെ മുന്നണിയെന്ന് സഹപ്രവർത്തകൻ സുകു വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Back to top button