മറ്റൊരു സ്ത്രീയുമായി ബന്ധം, വിവാഹം മുടങ്ങി.

മാവേലിക്കര- നക്ഷത്രയുടെ അമ്മ വിദ്യ മൂന്നുവര്‍ഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. വിദ്യയുടെ ആത്മഹത്യയ്ക്ക് ശേഷം ഒരു വിവാഹം കഴിക്കാൻ മഹേഷ് തീരുമാനിച്ചിരുന്നു. ഒരു വനിതാ കോണ്‍സ്റ്റബിളുമയി ശ്രീമഹേഷിന്റെ പുനര്‍വിവാഹം ഉറപ്പിച്ചിരുന്നു. ഇതിനെത്തുടർന്ന് വീട് മോടിപിടിപ്പിക്കുകയും ചെയ്തിരുന്നു.

എന്നാൽ, മഹേഷിന്റെ സ്വഭാവം മനസിലാക്കിയ പോലീസുകാരിയായ യുവതി ഈ ബന്ധത്തിൽ നിന്നും പിന്മാറി. എങ്കിലും ഇവരെ പിന്തുടർന്ന് ശല്യം ചെയ്യുക ഇയാളുടെ സ്ഥിരം പരുപാടി ആയിരുന്നു. ഇവർ മഹേഷിനെതിരെ പരാതി നൽകിയിരുന്നു. ഈ കേസിൽ അടുത്ത ദിവസം മഹേഷ് ഹാജരാകേണ്ടതായിരുന്നു. വിവാഹം മുടങ്ങിയത് മുതൽ ഇയാൾ അസ്വസ്ഥനായിരുന്നുവെന്ന് സമീപവാസികൾ പറയുന്നു. എന്നാൽ ഇതിനിടെ ഇന്നലെ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുള്ള കാര്യം മഹേഷ് സമ്മതിച്ചു.

Related Articles

Back to top button