മരുമകന്റെ പെട്രോൾ ആക്രമണം..ചികിത്സയിലായിരുന്ന വയോധിക മരിച്ചു….
ഇടുക്കി പൈനാവിൽ മരുമകന്റെ പെട്രോൾ ആക്രമണത്തിൽ ഇരയായി ചികിത്സയിലായിരുന്ന വയോധിക മരിച്ചു.പൈനാവ് അൻപത്തിയാറ് കോളനിയിൽ താമസിക്കുന്ന അന്നക്കുട്ടി (57) യാണ് മരിച്ചത്.കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ആക്രമണത്തിൽ അന്നകുട്ടിയുടെ കൊച്ചുമകൾ ദിയക്കും പൊള്ളലേറ്റിരുന്നു.
സംഭവത്തിൽ അന്നകുട്ടിയുടെ മരുമകൻ സന്തോഷിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.കുടുംബ പ്രശ്‌നമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.ജൂണ്‍ അഞ്ചിനാണ് സന്തോഷ് ഭാര്യാ മാതാവ് അന്നക്കുട്ടിയെയും കൊച്ചുമകൾ ദിയയെയും പെട്രോള്‍ ഒഴിച്ച് കത്തിച്ചു കൊല്ലാന്‍ ശ്രമിച്ചത്.