മരുമകനുമായി വഴക്കിടുന്നതിനിടെ കുഴഞ്ഞ് വീണു..ഗൃഹനാഥൻ മരിച്ചു…
മലപ്പുറം പെരിയമ്പലത്ത് കുടുംബ വഴക്കിനിടെ മധ്യവയസ്ക്കൻ കുഴഞ്ഞു വീണു മരിച്ചു. പെരിയമ്പലം സ്വദേശി മുഹമ്മദലിയാണ് (55) മരിച്ചത്. മരുമകനുമായുള്ള വഴക്കിനിടെ മുഹമ്മദലി കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.