മരിച്ച ആൽബിൻ കുസാറ്റിലെ വിദ്യാർത്ഥിയല്ല… ക്യാമ്പസിലെത്തിയത്….

കുസാറ്റിൽ തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ചവരിൽ നാലാമത്തെ വ്യക്തി കുസാറ്റിലെ വിദ്യാർത്ഥിയല്ലെന്ന് റിപ്പോർട്ട്. 23 കാരനായ ആൽബിൻ ജോസഫാണ് മരിച്ചത്. പാലക്കാട് മുണ്ടൂർ എഴക്കാട് സ്വദേശിയാണ് ആൽബിൻ. ഇന്നലെ രാവിലെയാണ് ആൽബിൻ എറണാകുളത്ത് എത്തിയത്.

കുസാറ്റ് ദുരന്തത്തിൽ മരിച്ച നാല് പേരെയും തിരിച്ചറിഞ്ഞുിട്ടുണ്ട്. കോഴിക്കോട് താമരശേരി സ്വദേശി സാറ തോമസ്, നോർത്ത് പറവൂർ സ്വദേശിനി ആൻ റിഫ്റ്റ, കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി എന്നിവരാണ് മരണപ്പെട്ട മറ്റ് മൂന്ന് പേർ.

ഇന്നലെ 7 മണിയോടെയാണ് കുസാറ്റിൽ അപകടം സംഭവിക്കുന്നത്. രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും ഉൾപ്പെടെ നാല് വിദ്യാർത്ഥികളാണ് മരണപ്പെട്ടത്. 64 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ 4 പേരുടെ നില ഗുരുതരമാണ്. 46 പേരെ മെഡിക്കൽ കോളജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. 15 പേരെ കിൻഡർ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Related Articles

Back to top button