മരിച്ചത് 4 വർഷം മുമ്പ്… ശവപ്പെട്ടി തുറന്നപ്പോൾ… കന്യാസ്ത്രീയുടെ മൃതദേഹം കാണാൻ…

2019 മെയ് 29നാണ് 95-ാം വയസ്സിലാണ് കന്യാസ്ത്രീ മരിച്ചത്. തടികൊണ്ട് നിർമിച്ച ശവപ്പെട്ടിയിൽ അടക്കം ചെയ്തു. മഠം സ്ഥിതി ചെയ്യുന്ന സെമിത്തേരിയിൽ അടക്കാനായി മൃതദേഹം 2023 മെയ് 18ന് കുഴിച്ചെടുത്തപ്പോഴാണ് അത്ഭുതം കണ്ടത്.

മരിച്ച് നാല് വർഷത്തിന് ശേഷം കത്തോലിക്കാ കന്യാസ്ത്രീയുടെ മൃതദേഹം അഴുകാത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. വാർത്ത പരന്നതോടെ സിസ്റ്ററുടെ മൃതദേഹം കാണാൻ അമേരിക്കയിലെ മിസോറി പട്ടണത്തിലെ ആശ്രമത്തിലേക്ക് നൂറുകണക്കിന് ആളുകളാണ് എത്തുന്നതെന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. സിസ്റ്റർ വിലെൽമിന ലങ്കാസ്റ്റർ എന്ന കന്യാസ്ത്രീയുടെ മൃതദേഹമാണ് നാല് വർഷമായിട്ടും അഴുകാതെ കേടുകൂടാതെയിരിക്കുന്നത്.

മൃതദേഹത്തിൽ നനവുണ്ടാ‌യിട്ട് പോലും നാല് വർഷമായി കേടുകൂടാതെ ഇരുന്നു. എംബാം ചെയ്യാതെ സാധാരണ മരശവപ്പെട്ടിയിൽ സിസ്റ്റർ വിലെൽമിനയെ സംസ്‌കരിച്ചതിനാൽ അസ്ഥികൾ മാത്രമേ ഉണ്ടാകൂ എന്നാണ് പ്രതീക്ഷിച്ചതെന്ന് സെമിത്തേരിയിലെ ഉദ്യോഗസ്ഥർ പറഞ്ഞു. മുഖത്ത് കുറച്ച് അഴുക്കുണ്ടായിരുന്നു. അവി‌ടെ മെഴുക് മാസ്ക് വെച്ചു. കൺപീലികൾ, മുടി, പുരികങ്ങൾ, മൂക്ക്, ചുണ്ടുകൾ എന്നിവക്കൊന്നും യാതൊരു കേടുമുണ്ടായില്ല. ചുണ്ടുകൾ പുഞ്ചിരിച്ച നിലയിലായിരുന്നു. കത്തോലിക്കരിൽ മരണാനന്തരം ജീർണതയെ ചെറുക്കുന്ന ഒരു ശരീരം പാവനമായി കണക്കാക്കപ്പെടുന്നു. വാർത്ത പ്രചരിച്ചതോടെ, കന്യാസ്ത്രീയുടെ ഭൗതികാവശിഷ്ടങ്ങൾ കാണാൻ ആളുകൾ ഒഴുകിയെത്തുകാണ്.

Related Articles

Back to top button