മരിക്കും മുൻപ് അമ്മയെ വീഡിയോ കോൾ ചെയ്തു.. ‘ഞാൻ പോകുന്നു’…
തിരുവനന്തപുരം: നടി അപർണ നായരുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നടിയുടെ അവസാന സന്ദേശം അമ്മയ്ക്കായിരുന്നു. അമ്മയെ വീഡിയോ കോൾ ചെയ്ത് ‘ഞാൻ പോകുന്നു’ എന്ന് നടി പറഞ്ഞതായാണ് റിപ്പോർട്ട്. വീട്ടിലെ ചില പ്രശ്നങ്ങൾ പറഞ്ഞ് നടി കുറെ കരയുകയും പിന്നീട് ഫോൺ കട്ടാക്കുകയും ചെയ്തു. ശേഷം അമ്മയെ തേടിയെത്തിയത് നടിയുടെ മരണവാർത്തയായിരുന്നു.
ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് അപർണ അമ്മയെ വിളിക്കുന്നത്. രാത്രി ഏഴരയോടെയാണ് അപർണയെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തുമ്പോൾ അപർണ മരണപ്പെട്ടിരുന്നു. വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ചെന്നാണ് ഭർത്താവ് അറിയിച്ചത്. അപർണയെ ആശുപത്രിയിലെത്തിക്കുമ്പോൾ ഭർത്താവും മകളും കൂടെയുണ്ടായിരുന്നു. ആത്മഹത്യ എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുടുംബ പ്രശ്നമാണ് കാരണമെന്നും കരുതുന്നു.