മരണാനന്തര ജീവിതത്തിൽ ആകൃഷ്ടർ,പ്രേത്യക മാനസികാവസ്ഥ..കൂട്ടായ്മ കേരളത്തിലും…

അരുണാചലിൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ദമ്പതികളും സുഹൃത്തും മരണാനന്തര ജീവിതത്തിൽ ആകൃഷ്ടരായിരുന്നു എന്ന് കണ്ടെത്തൽ .ഇതിനെ കുറിച്ച് വെബ്സൈറ്റിൽ തിരഞ്ഞതായി സൈബർ വിഭാ​ഗത്തിൻ്റെ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട് . ഇത്തരം ജീവിതത്തെ കുറിച്ച് അന്വേഷിക്കുന്നവരുടെ കൂട്ടായ്മ കേരളത്തിൽ ഉണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇവരുടെ ചിന്ത മരണാനന്തര ജീവിതത്തെ കുറിച്ചായിരുന്നു.നിരവധി യൂട്യൂബ് വീഡിയോകളും ഇവർ കണ്ടിരുന്നു. മരിച്ച ദമ്പതികളും സുഹൃത്തും പ്രത്യേക മാനസികാവസ്ഥയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു .

ഇവരുടെ പെരുമാറ്റത്തിൽ വീട്ടുകാർക്ക് ചില സംശയങ്ങൾ തോന്നിയിരുന്നു. മൂവ്വരും ആരോടും മനസ് തുറക്കാത്ത രീതിയിലായിരുന്നു പെരുമാറിയിരുന്നത്. ഏതാനും മാസങ്ങളായി ആരോടും ഇടപഴകാത്ത തരത്തിലായിരുന്നു അവരുടെ ജീവിതമെന്നാണ് വിവരം. മൂന്ന് പേരും ബ്ലാക്ക് മാജിക് വലയിൽ വീണുപോയതായി സംശയിക്കുന്നെന്നാണ് ബന്ധുക്കൾ പറയുന്നത്.

Related Articles

Back to top button