മരണത്തിലേക്ക് വഴിയൊരുക്കിയത് നവീൻ..മറ്റൊരു ഗ്രഹത്തിൽ ജീവിതം..മൃതദേഹം ഇന്ന് നാട്ടിൽ..

അരുണാചലിലെ മലയാളുകളുടെ മരണത്തിൽ ദുരൂഹത തുടരുന്നു .മരണത്തിലേക്ക് വഴിയൊരുക്കിയത് നവീൻ ആണെന്നാണ് പ്രാഥമിക നിഗമനം .ദേവിയെയും ആര്യയെയും അരുണാചലിലേ്ക്ക് പോകാൻ സ്വാധീനിച്ചത് നവീനാണ് . മരണശേഷം മറ്റൊരു ഗ്രഹത്തിൽ സുഖജീതമെന്ന് ഇരുവരെയും നവീൻ വിശ്വസിപ്പിച്ചു. മരണം എപ്രകാരം വേണമെന്ന് മുൻകൂട്ടി നിശ്ചയിച്ചിരുന്നതായും പോലീസ് പറഞ്ഞു .

ദേവിയും നവീനും യാത്ര പോകുന്നതിന് ഒരാഴ്ച മുൻപ് തിരുവനന്തപുരത്ത് എത്തിയിരുന്നു . കഴക്കൂട്ടം ഭാഗത്താണ് ഇവർ കഴിഞ്ഞത്. എന്നാൽ പിന്നീട് മുറിയിൽ നിന്നും പുറത്തിറങ്ങിയില്ല. മുറിക്കുള്ളിൽ ഇരുന്ന് ഇവർ അന്യഗ്രഹ വിശ്വാസങ്ങളെക്കുറിച്ച് ഇന്റർനെറ്റിൽ തെരഞ്ഞിരുന്നു . രക്തം വാർന്ന് മരിച്ചാൽ അന്യഗ്രഹത്തിൽ സുഖമായി ജീവിക്കാം എന്ന നവീൻ ഇവരെ പറഞ്ഞ് വിശ്വസിപ്പിച്ചു .ആര്യയുടെയും ദേവിയുടെയും കൈത്തണ്ട മുറിച്ച് അവരെ കൊലപ്പെടുത്തിയ ശേഷം നവീൻ ആത്മഹത്യ ചെയ്തതാണെന്നാണ് അരുണാചൽ പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. കേരള പൊലീസുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി .അതേസമയം മൂന്ന് പേരുടെയും മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും .

Related Articles

Back to top button