മരം വളരാൻ വേണ്ടി കുഴിച്ചിട്ടതായിരിക്കും…
വീടിന്റെ മുറ്റത്ത് കുഴിച്ചിട്ടിരിക്കുന്ന നിലയിൽ പണം കണ്ടെത്തിയതിനെ തുടർന്ന് സ്തംഭിച്ച് ദമ്പതികൾ. ഇന്നും ഇന്നലെയും ഒന്നുമുള്ളതല്ല ഈ പണം 1930കളിൽ നിന്നും ഉള്ളതാണ്. പണം കിട്ടിയിരുന്ന സ്ഥലത്ത് നേരത്തെ ഒരു വേശ്യാലയം ആയിരുന്നു എന്നാണ് പറയുന്നത്. തങ്ങളുടെ മുറ്റത്ത് അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടയിലാണ് ദമ്പതികൾ പണം കണ്ടെത്തിയത്. ഏകദേശം 80,000 രൂപയാണ് ദമ്പതികൾ കണ്ടെത്തിയത്.
ഇതെല്ലാം അച്ചടിച്ചിരിക്കുന്നത് 1934ലാണ്. അതായത് ആ പണം ഏകദേശം 80 വർഷമായി അവിടെ ഉണ്ടായിരുന്നിരിക്കണം എന്ന് വിശ്വസിക്കപ്പെടുന്നു. ഏതായാലും പണം കണ്ടതോടെ ഭാര്യയും ഭർത്താവും ഞെട്ടിപ്പോയി. അങ്ങനെ ഇരുവരും ചേർന്ന് ആ സ്ഥലത്ത് നേരത്തെ എന്തായിരുന്നു, എങ്ങനെ ആയിരുന്നു എന്നതിനെ കുറിച്ചെല്ലാം ചെറിയ അന്വേഷണം തന്നെ നടത്തി.