മരംമുറിക്കുന്നതിനിടെ ഷോക്കേറ്റയാള്‍ക്ക് രക്ഷകരായി കെഎസ്ഇബി ജീവനക്കാർ…
മരം മുറിയ്ക്കുന്നതിനിടയില്‍ ഷോക്കേറ്റ തൊഴിലാളിയുടെ ജീവന്‍ രക്ഷിച്ച് കെഎസ്ഇബി ജീവനക്കാരൻ. മംഗലം അമ്മാട്ടിക്കുളത്തായിരുന്നു സംഭവം. കല്ലംപാറ വിജയനാണ് ഷോക്കേറ്റത്. സ്വകാര്യ വ്യക്തിയുടെ വളപ്പിലെ മരത്തിന്റെ ശിഖിരങ്ങള്‍ വെട്ടി മുറിച്ചിടുന്നതിനിടയിലായിരുന്നു കൊമ്പ് 11 കെ.വി. ലൈനില്‍ തട്ടിയത്.
ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന കെഎസ്ഇബി വടക്കാഞ്ചേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ ലൈന്‍മാന്‍ പിടി ബിജു, വര്‍ക്കര്‍ സിസി സുധാകരന്‍ എന്നിവർ അപകടം കാണുകയും സബ്‌സ്റ്റേഷനില്‍ വിളിച്ചു ലൈന്‍ ഓഫാക്കാൻ നിർദേശം കൊടുക്കുകയായിരുന്നു. തുടർന്ന് ഉടന്‍ തന്നെ ലൈന്‍ ഓഫാക്കി. തക്ക സമയത്തുളള ഇടപെടലാണ് വിജയന്റെ ജീവന്‍ രക്ഷിച്ചത്.




