മയക്കുമരുന്ന് കേസ്..നടി രാകുല്‍ പ്രീത് സിംഗിന്റെ സഹോദരന്‍ അറസ്റ്റിൽ…
നടി രാകുൽ പ്രീത് സിംഗിന്‍റെ സഹോദരൻ മയക്ക് മരുന്ന് കേസിൽ അറസ്റ്റിൽ.ഹൈദരാബാദില്‍ നിന്നാണ് രാകുലിന്റെ സഹോദരന്‍ അമന്‍ പ്രീത് സിംഗ് അറസ്റ്റിലായത്. അമനോടൊപ്പം 5 ലഹരി മരുന്ന് വില്‍പ്പനക്കാരും അറസ്റ്റിലായിട്ടുണ്ട്.തെലങ്കാന ആന്‍റി നർകോട്ടിക്സ് ബ്യൂറോയും സൈബരാബാദ് പൊലീസും ചേർന്ന് നടത്തിയ റെയ്ഡിൽ ആണ് സംഘം പിടിയിലായത്.
199 ഗ്രാം കൊക്കെയ്‌നും ഇവരുടെ കൈയില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട് . മയക്കുമരുന്ന് കൂടാതെ സംഘത്തിന്റെ ബൈക്കുകളും മൊബൈല്‍ ഫോണുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കഴിഞ്ഞ വർഷം രാകുൽ പ്രീത് സിങിനെയും മയക്ക് മരുന്ന് കേസുമായി ബന്ധപ്പെട്ട് ഇ ഡി ചോദ്യം ചെയ്തിരുന്നു.ഹിന്ദി, തെലുഗു, തമിഴ്, കന്നട ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് രാകുല്‍ പ്രീത് സിങ്