മമ്മൂട്ടി സിനിമകൾ കണ്ട് കൈയടിച്ചത് മതം നോക്കിയല്ലെന്ന് ഷാഫി പറമ്പിൽ….

കഴി‍ഞ്ഞ ദിവസങ്ങളിലായി നടൻ മമ്മൂട്ടിയ്ക്ക് എതിരെ നടക്കുന്ന വിദ്വേഷ പ്രചരണങ്ങളിൽ പ്രതികരണവുമായി രാഷ്ട്രീയ നേതാക്കൾ. ഷാഫി പറമ്പിൽ എം എൽ എ, മന്ത്രി വി ശിവൻകുട്ടി, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങി നിരവധി പേർ ആണ് മമ്മൂട്ടിയെ പിന്തുണച്ചും വിഷയത്തിൽ പ്രതികരിച്ചും രം​ഗത്ത് എത്തിയിരിക്കുന്നത്.

പ്രാഞ്ചിയേട്ടനും സേതുരാമയ്യർക്കും, നരസിംഹ മന്നാടിയാർക്കും കൈയ്യടിച്ചതും, അച്ചൂട്ടിയെ കണ്ട് കരഞ്ഞതുംബെല്ലാരി രാജയെ കണ്ട് ചിരിച്ചതും, അഹമ്മദ് ഹാജിയെയും, കുട്ടനെയും മലയാളി വെറുത്തതും കഥാപാത്രത്തിൻ്റെയോ അഭിനേതാവിൻ്റെയോ മതം നോക്കിയല്ല, മമ്മൂട്ടിയെന്ന മഹാനടന്റെ പകർന്നാട്ടം കണ്ടിട്ടാണ്. കഴിഞ്ഞ അര നൂറ്റാണ്ടായി മലയാളിക്കറിയാം മമ്മൂട്ടി ആരാണെന്നും എന്താണെന്നും…പോവാൻ പറ എല്ലാ വർഗീയവാദികളോടും. ടർബോ ജോസിനായി കട്ട വെയിറ്റിംഗ്”, എന്നാണ് ഷാഫി പറമ്പിൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

Related Articles

Back to top button