മമ്മൂട്ടിയുടെ നായിക ഈതവണയും തിരഞ്ഞെടുപ്പ് മത്സരത്തിൽ….

മലയാളത്തിന്റെ മഹാനടന്‍ ‘മമ്മൂട്ടിയുടെ നയിക’ തുടര്‍ച്ചയായ രണ്ടാം തവണയും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നുണ്ട്. 2009ല്‍ റിലീസ് ചെയ്ത മലയാളം സിനിമ ‘ലവ് ഇന്‍ സിംഗപ്പൂര്‍’ എന്ന സിനിമയിലെ നായിക നവനീത് കൗര്‍ റാണയാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയായി മഹാരാഷ്ട്രയിലെ അമരാവതിയില്‍ നിന്ന് ജനവിധി തേടുന്നത്. മണ്ഡലത്തില്‍ രണ്ടാം തവണയാണ് നവനീത് മത്സരിക്കുന്നത്. 2019ല്‍ ഇവര്‍ എന്‍സിപിയുടെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ചാണ് ലോക്‌സഭയിലെത്തിയത്. എന്നാല്‍, ഇത്തവണ എന്‍ഡിഎ സ്ഥാനാര്‍ഥിയായാണ് മത്സരിക്കുന്നത്.പ്രാദേശിക നേതൃത്വത്തിന് ഇവരുടെ സ്ഥാനാര്‍ഥിത്വത്തിനോട് ആദ്യമേ എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍, കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയോടെ അമരാവതിയില്‍ താരമ വിരിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇക്കുറി മത്സരത്തിനിറങ്ങിയതെന്നാണ് ഇവർ പറയുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തനിടയില്‍ എന്‍ഡിഎ സര്‍ക്കാറിന്റെ സഹായത്തോടെ റെയില്‍വേ രംഗത്തടക്കം പല വികസനങ്ങളും മണ്ഡലത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞുവെന്നും ഇവർ പറയുന്നു

Related Articles

Back to top button