മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു…സിനിമയുടെ ചിത്രീകരണം…
കൊച്ചി: മലയാളത്തില്‍ ബിഗ് സ്റ്റാറുകൾ വീണ്ടും ഒന്നിക്കുന്നു. പതിനാറ് കൊല്ലത്തിന് ശേഷമാണ് മുഴുനീള കഥാപാത്രങ്ങളായി ഇരുവരും ഒന്നിച്ച് എത്തുന്നത്. മഹേഷ് നാരായണനാണ് മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് നവംബര്‍ മാസം ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ട്.
2013 ല്‍ കടല്‍ കടന്നൊരു മാത്തുക്കൂട്ടി എന്ന രഞ്ജിത്ത് മമ്മൂട്ടി ചിത്രത്തില്‍ മോഹന്‍ലാല്‍ അദ്ദേഹമായി തന്നെ ക്യാമിയോയായി പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഇരുവരും തുല്യപ്രധാന്യമുള്ള റോളില്‍ അവസാനമായി അഭിനയിച്ചത് താര സംഘടന അമ്മയ്ക്ക് വേണ്ടി നിര്‍മ്മിച്ച ജോഷി ചിത്രം ട്വന്‍റി20യിലാണ്. അക്കാലത്തെ മലയാളത്തിലെ ബോക്സോഫീസ് ഹിറ്റായിരുന്നു ചിത്രം.