മമ്മൂക്ക പാടിയാൽ ഹിറ്റാണ്..അങ്ങനെ ഹിറ്റായ ‘മമ്മൂട്ടി പാട്ടുകൾ’…

തന്റെ ശബ്ദം കൊണ്ട് അതിൽ വരുത്തുന്ന മോഡുലേഷനുകൾ കൊണ്ട് മലയാളികളെ ചിരിപ്പിക്കുകയും കരയിക്കുകയും കോരിത്തരിപ്പിക്കുകയും ചെയ്യാൻ മമ്മൂട്ടിക്ക് കഴിയാറുണ്ട്.മറ്റ് നടന്മാരെക്കാൾ ആ കഴിവ് കൂടുതൽ മമ്മൂട്ടിക്ക് തന്നെയെന്ന് നിസംശയം പറയാം.അങ്ങനെയെങ്കിൽ മമ്മൂട്ടി സിനിമയിൽ പാടിയാലോ?.മമ്മൂട്ടി അങ്ങനെ അധികം പാട്ടുകൾ ഒന്നും പാടിയിട്ടില്ല, പക്ഷെ പാടിയപ്പോഴൊക്കെ അത് സൂപ്പർഹിറ്റായിരുന്നു. മമ്മൂട്ടി എന്ന പിന്നണി ഗായകന്റെ ശബ്ദത്തിൽ പുറത്തിറങ്ങിയ ചില പാട്ടുകൾ ഏതൊക്കെയെന്ന് നോക്കാം.

1.ലേഡീസ് കോളേജിൽ…

കമൽ സംവിധാനം ചെയ്ത് മമ്മൂട്ടി, ശോഭന, ആനി എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ‘മഴയെത്തും മുൻപെ’ എന്ന സിനിമയിലെ ‘ലേഡീസ് കോളേജിൽ…’ എന്ന ഗാനത്തിന്റെ മധ്യഭാഗത്തായി വരുന്ന ‘വാട്ട് ഈസ് NaCl…’ എന്ന് തുടങ്ങുന്ന വരികൾ പാടിയത് മമ്മൂട്ടിയാണ്. ആനന്ദ് സംഗീതം നൽകിയ ഗാനത്തിന് ബിച്ചു തിരുമലയാണ് വരികൾ എഴുതിയിരിക്കുന്നത്. മമ്മൂട്ടിക്ക് പുറമെ എം ജി ശ്രീകുമാർ, അനുപമ, സുധ എന്നിവരാണ് ഗാനത്തിന്റെ മറ്റ് പിന്നണി ഗായകർ.

2.പൊലിയോ പൊലി…

മമ്മൂട്ടി പാടിയ പാട്ടുകൾ എന്ന് പറയുമ്പോൾ പെട്ടെന്ന് മനസ്സിലേക്ക് വരുന്ന പാട്ടായിരിക്കും പല്ലാവൂർ ദേവനാരായണനിലെ ‘പൊലിയോ പൊലി…’ . ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് രവീന്ദ്രൻ മാഷ് സംഗീതം നൽകിയ ഗാനമാണ് ഇത്.

3.മംഗളം മംഗളമേ…

‘ലൗഡ് സ്പീക്കർ’ എന്ന സിനിമയിൽ മമ്മൂട്ടി ഒരു പാട്ടും കൂടി പാടിയിട്ടുണ്ട്. അനിൽ പനച്ചൂരാന്റെ വരികൾക്ക് ബിജിബാൽ സംഗീതം നൽകിയ ‘മഞ്ഞിന്റെ മാറാല….’ എന്ന് തുടങ്ങുന്ന ഗാനം മമ്മൂട്ടിയാണ് പാടിയത്. വളരെ രസകരമായ വരികൾക്കും സംഗീതത്തിനുമൊപ്പം മമ്മൂട്ടിയുടെ ശബ്ദവും കൂടി ചേർന്നപ്പോൾ പാട്ട് സൂപ്പർഹിറ്റായിരുന്നു.

4.ഒന്നാം കുന്നുമ്മേ…

‘ജവാൻ ഓഫ് വെള്ളിമല’യിൽ നടൻ, നിർമ്മാതാവ്, എന്നിവയ്ക്ക് പുറമെ പിന്നണി ഗായകൻ എന്ന റോളിലും മമ്മൂട്ടി എത്തിയിരുന്നു. ചിത്രത്തിൽ ഒന്നാം കുന്നുമ്മേ… എന്ന പാട്ടാണ് അദ്ദേഹം പാടിയത്.

5.എന്താ ജോൺസാ കള്ളില്ലേ…

‘അങ്കിൾ’ സിനിമയിലെ ‘എന്താ ജോൺസാ കള്ളില്ലേ…’ എന്ന അടിച്ചുപൊളി പാട്ട് പാടിയതും മമ്മൂട്ടിയായിരുന്നു. ബിജിബാൽ ആയിരുന്നു ഈ ഗാനത്തിന് സംഗീതം ഒരുക്കിയത്. ആ ഗാനം അന്ന് സോഷ്യൽ മീഡിയയിൽ വലിയ ഹിറ്റുമായിരുന്നു.

Related Articles

Back to top button