മമ്മുട്ടി പകര്‍ത്തിയ ചിത്രം ലേലം ചെയ്തു…..മൂന്ന് ലക്ഷം രൂപക്ക് വിളിച്ചെടുത്ത് വ്യവസായി…

കൊച്ചി: നടന്‍ മമ്മൂട്ടി പകര്‍ത്തിയ നാട്ടു ബുള്‍ ബുള്‍ പക്ഷിയുടെ ചിത്രം ലേലം ചെയ്തു. മൂന്ന് ലക്ഷം രൂപയ്ക്കാണ് ചിത്രം ലേലത്തില്‍ പോയത്. ഒരു ലക്ഷം രൂപയായിരുന്നു അടിസ്ഥാനവില. വ്യവസായി അച്ചു ഉള്ളട്ടിലാണ് ചിത്രം ലേലം വിളിച്ചെടുത്തത്

ചിത്രം ലേലം ചെയ്ത് കിട്ടിയ പണം ഇന്ദുചൂഡന്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കും. എറണാകുളം ദര്‍ബാര്‍ ഹാളില്‍ ഇന്ദുചൂഡന്‍ ഫൌണ്ടേഷന്‍ നടത്തിയ എക്സിബിഷന്റെ ഭാഗമായാണ് മമ്മൂട്ടിയെടുത്ത ചിത്രം ലേലം ചെയ്തത്.ലോകപ്രശസ്തയായ ജെയിനി കുര്യക്കോസിന്റെയും മമ്മൂട്ടിയുടേതുമടക്കം ഇരുപത്തി മൂന്നു ഛായാഗ്രഹകരുടെ 61 ഫോട്ടോകള്‍ പ്രദര്‍ശനത്തിനുണ്ടായിരുന്നു. ഇലത്തുമ്പില്‍ വിശ്രമിക്കുന്ന നാട്ടു ബുള്‍ബുളിന്റെ മനോഹര ചിത്രമാണ് മമ്മൂട്ടി പകര്‍ത്തിയത്.

Related Articles

Back to top button