മമത ബാനർജിക്കെതിരെ ബിജെപി നേതാവിന്‍റ അധിക്ഷേപ പരാമർ‍ശം… പരാതി നല്‍കി….

ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോൺഗ്രസ് നേതാവുമായ മമത ബാനര്‍ജിക്കെിരെ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ്. ബിജെപി നേതാവ് ദിലീപ് ഘോഷ് ആണ് മമതയ്ക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരിക്കുന്നത്.

ഗോവയുടെയും ത്രിപുരയുടെയും മകളാണ് താൻ എന്ന് അവകാശപ്പെടുന്ന മമത തന്‍റെ അച്ഛൻ ആരാണെന്ന് തീരുമാനിക്കണമെന്നും എല്ലാവരുടെയും മകളാകുന്നത് നല്ലതല്ലെന്നുമാണ് ബിജെപി ബംഗാള്‍ മുൻ അധ്യക്ഷൻ കൂടിയായ ദിലീപ് ഘോഷ് പറഞ്ഞത്. ഈ പരാർശത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. ദിലീപ് ഘോഷിനെതിരെ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കുമെന്നും ടിഎംസി അറിയിച്ചിട്ടുണ്ട്.

മമതയെ അപമാനിക്കുന്ന പരാമർശമാണിതെന്നും ആര്‍എസ്എസും ബിജെപിയും സ്ത്രീവിരുദ്ധമായാണ് പ്രവര്‍ത്തിക്കുക, മമതക്കെതിരായ പരാമര്‍ശത്തില്‍ വനിതാ കമ്മീൻ നടപടി വേണമെന്നും ടിഎംസിയെ പ്രതിനിധീകരിച്ച് സുഷ്മിത ദേവ് പറഞ്ഞു.

Related Articles

Back to top button