മമതാ ബാനർജിക്ക് തിരിച്ചടി….ഗവർണർക്കെതിരെ അപകീർത്തികരമായ പ്രസ്താവനകൾ പാടില്ലെന്ന് ഹൈക്കോടതി….
ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് കർശന നിർദേശവുമായി ഹൈക്കോടതി. ഗവർണർ സിവി ആനന്ദ ബോസിനെതിരെ അപകീർത്തികരമായ പ്രസ്താവനകൾ പാടില്ലെന്ന് ഹൈക്കോടതി താക്കീത് നൽകി. ഗവർണർ ഒരു ഭരണഘടനാ അധികാരിയാണ്. സോഷ്യൽ മീഡിയയിൽ നടത്തുന്ന ആക്ഷേപങ്ങൾക്ക് മറുപടി നൽകാൻ ഗവർണർക്ക് കഴിയില്ലെന്നും കോടതി പറഞ്ഞു.