മന്ത്രി കെ രാധാകൃഷ്ണൻ രാജിവച്ചു..മുഖ്യമന്ത്രി പിണറായി വിജയന് രാജിസമർപ്പിച്ചു….
മന്ത്രി കെ രാധാകൃഷ്ണൻ രാജിവച്ചു. ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് രാജിസമർപ്പിച്ചു. ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് രാജി.നിയമസഭാംഗത്വം രാജിവച്ചുകൊണ്ടുള്ള കത്ത് സ്പീക്കർ എഎൻ ഷംസീറിനും നൽകും. ആലത്തൂർ മണ്ഡലത്തിൽ നിന്നാണ് രാധാകൃഷ്ണൻ ലോക്സഭയിലെത്തിയത്. ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ സിപിഎം വിജയിച്ച ഏക മണ്ഡലം കൂടിയാണ് ആലത്തൂർ. സിറ്റിങ് എംപിയായിരുന്ന കോൺഗ്രസിന്റെ രമ്യ ഹരിദാസിനെയാണ് സിപിഎം സ്ഥാനാർത്ഥിയായിരുന്ന രാധാകൃഷ്ണൻ തോൽപ്പിച്ചത്.