മന്ത്രിയുടെ വസതിക്ക് സമീപം സ്ഫോടനം..അന്വേഷണം ആരംഭിച്ചു…

മന്ത്രിയുടെ വസതിക്ക് സമീപം സ്ഫോടനം. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.മണിപ്പൂർ മന്ത്രി ഖാസിം വഷുമിൻ്റെ വസതിക്ക് സമീപമാണ് സ്ഫോടനം ഉണ്ടായത്.സ്‌ഫോടനം ഉണ്ടായ സമയം മന്ത്രി വസതിയില്‍ ഇല്ലായിരുന്നു. സംഭവം മേഖലയിലെ രാഷ്ട്രീയ നേതാക്കളുടെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയർത്തിയിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ കാരണം കണ്ടെത്താൻ കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്. സംഘർഷങ്ങളും പ്രതിഷേധങ്ങളും തുടരുന്ന മണിപ്പൂരിൽ അസം റൈഫിൾസിന് പകരം സി ആർ പി എഫിനെ വിന്യസിക്കാൻ തീരുമാനിച്ചിരുന്നു. അസം റൈഫിൾസിന്റെ രണ്ടു ബെറ്റാലിയനുകൾക്ക് പകരമാണ് സിആർപിഎഫ് സംഘത്തെ വിന്യസിക്കുന്നത് .

Related Articles

Back to top button