മനുഷ്യാവകാശ കമ്മീഷൻ ചെയർ പേഴ്സണായി ജസ്റ്റിസ് അലക്സാണ്ടർ തോമസ്; നിയമനം അംഗീകരിച്ച് ഗവർണർ…

തിരുവനന്തപുരം: ജസ്റ്റിസ് അലക്സാണ്ടർ തോമസിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർ പേഴ്സണായി നിയമിക്കാനുള്ള ശുപാർശ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചു. മുഖ്യമന്ത്രി, സ്പീക്കർ, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ ഉന്നതതല സമിതി ഏകകണ്ഠമായാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ പേര് നിർദ്ദേശിച്ചത്. കേരള ഹൈകോടതി മുൻ ആക്റ്റിങ് ചീഫ് ജസ്റ്റിസാണ് അലക്സാണ്ടർ തോമസ്.

2014 ജനുവരി 23 മുതൽ 2023 സെപ്റ്റംബർ നാല് വരെയുള്ള കാലയളവിൽ കേരള ഹൈക്കോടതിയിൽ ജഡ്ജിയായി പ്രവർത്തിച്ചിട്ടുള്ള ജസ്റ്റിസ് അലക്സാണ്ടർ തോമസ് 2023 ജൂലൈയിൽ ആക്ടിങ് ചീഫ് ജസ്റ്റിസുമായിരുന്നു. ബ്രിട്ടൻ, ലണ്ടൻ സർവകലാശാല, യു.കെ എന്നിവിടങ്ങളിൽ നിന്നും നിയമ പരിശീലനം നേടിയ ന്യായാധിപനായ അദ്ദേഹത്തിനു കേരള ഹൈക്കോടതി ജഡ്ജിയായിരിക്കെ 25000 ത്തോളം കേസുകൾ തീർപ്പാക്കിയിട്ടുള്ള മികവ് കൂടിയുണ്ട്.

ഡൽഹി യൂനിവേഴ്സിറ്റിയിൽ നിന്നും എൽ.എൽ.ബിയും കൊച്ചി സർവകലാശാലയിൽ നിന്നും എം.എസ്. സിയും ലഭിച്ചു. കോമൺ വെൽത്ത് യംഗ് ലായേഴ്സ് കോഴ്സിൽ ബ്രിട്ടീഷ് സർക്കാരിന്റെ സ്കോളർഷിപ്പ് നേടിയ നാല് ഇന്ത്യൻ അഭിഭാഷകരിൽ ഒരാളായിരുന്നു അദ്ദേഹം.

Related Articles

Back to top button