മനുഷ്യായുസില്‍ വില്ലനാനായി കൊവിഡ്..ആഗോള ആയുര്‍ദൈര്‍ഘ്യത്തില്‍ രണ്ട് വര്‍ഷം കുറവ്….

കൊവിഡ് മഹാമാരിക്ക് ശേഷം ആഗോള ആയുര്‍ദൈര്‍ഘ്യത്തില്‍ രണ്ട് വര്‍ഷം കുറഞ്ഞെന്ന് ലോകാരോഗ്യ സംഘടന.കൊവിഡിന് ശേഷം ശരാശരി ആയുര്‍ദൈര്‍ഘ്യം 71.4 വയസായി. ആരോഗ്യത്തോടെയുള്ള ജീവിത കാലയളവ് 61.9 വയസായി കുറഞ്ഞതായും റിപ്പോര്‍ട്ട് .

കൊവിഡിന് ശേഷം ആഗോള ആയുര്‍ദൈര്‍ഘ്യം 1.8 വര്‍ഷം കുറഞ്ഞ് 71.4 ലേക്കെത്തി.കൂടാതെ കൊവിഡ് മൂലം 2021ല്‍ ആരോഗ്യവാനായ ഒരാളുടെ ശരാശരി പ്രായം 1.5 വര്‍ഷം കുറഞ്ഞ് 61.9 വയസായി.എന്നാല്‍ ലോകമെമ്പാടുമുള്ള ആയുര്‍ദൈര്‍ഘ്യത്തില്‍ കൊവിഡ് കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട്.അമേരിക്കയിലും തെക്കുകിഴക്കന്‍ ഏഷ്യയിലുമാണ് കൊവിഡ് മനുഷ്യായുസില്‍ വില്ലനായത്.

Related Articles

Back to top button