മനാഫിനെതിരായ വാർത്താസമ്മേളനം..അർജുന്റെ കുടുംബത്തിന് നേരെ സൈബർ ആക്രമണം…
ലോറി ഉടമ മനാഫിന് എതിരെ ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ ഷിരൂർ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബത്തിന് നേരെ സൈബർ ആക്രമണം ശക്തം.. മനാഫ് തങ്ങളെ വൈകാരികമായി മാര്‍ക്കറ്റ് ചെയ്യുകയാണെന്ന് കഴിഞ്ഞ ദിവസം അർജുന്റെ സഹോദരീ ഭർത്താവ് ജിതിൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മനാഫ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ കള്ളം പറയുകയാണെന്നും ഫണ്ട് സ്വരൂപിക്കുന്നതുമായി ബന്ധപ്പെട്ട് ആളുകളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളാരും മനാഫിന് പണം നല്‍കരുതെന്നും തങ്ങള്‍ അത് സ്വീകരിക്കുന്നില്ലെന്നും കുടുംബം വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് കുടുംബത്തിന് നേരെ സൈബർ ആക്രമണം രൂക്ഷമായത്.മനാഫ് നടത്തിയ ചില പരാമർശങ്ങളുടെ പേരിലും സൈബർ ആക്രമണം നേരിടുന്നതായി അർജുന്റെ കുടുംബം ഇന്നലെ പറഞ്ഞിരുന്നു. എന്നാൽ കുടുംബം തെറ്റിദ്ധരിക്കപ്പെട്ടു എന്നാണ് മനാഫിന്റെ പ്രതികരണം. വിവാദങ്ങൾക്കിടെ, ഇന്ന് മുക്കം ഹയർ സെക്കൻ്ററി സ്കൂളിൽ നടക്കുന്ന സ്വീകരണ ചടങ്ങിൽ മനാഫ് പങ്കെടുക്കും. രാവിലെ 10 മണിക്കാണ് പരിപാടി.