മധ്യവയസ്കൻ കുഴഞ്ഞ് വീണ് മരിച്ചു…..
അരൂർ :മധ്യവയസ്കൻ കുഴഞ്ഞു വീണ് മരിച്ചു. എഴുപുന്ന കുമാരപുരം ഹനൻകുമാർ (57) ആണ് മരിച്ചത്. റോഡിലൂടെ നടന്നു പോകുമ്പോൾ റോഡിൽ കുഴഞ്ഞു വീഴുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അവിവാഹിതനാണ്. എൻ.കെ. രാമൻ, ഗൗതമി ദമ്പതികളുടെ മകനാണ്.