മദ്യ നിരോധനം… ബാറും ബിവറേജും തുറക്കില്ല…

നാല് ദിവസത്തെ മദ്യ നിരോധനം പ്രഖ്യാപിച്ചു. ഇന്ന് മുതല്‍ നാല് ദിവസത്തേക്കാണ് മദ്യ നിരോധനം. കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ബെംഗളൂരു ടീച്ചേഴ്സ് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് തീരുമാനം. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനും വോട്ടെടുപ്പ് നടക്കുമ്പോള്‍ അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കാനുമാണ് തീരുമാനമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.ഫെബ്രുവരി 14ന് വൈകുന്നേരം 5 മണി മുതല്‍ ഫെബ്രുവരി 17ന് രാവിലെ 6 മണി വരെയാണ് മദ്യ നിരോധനം. പൊലീസ് കമ്മീഷണറുടെ അധികാരപരിധിയില്‍ വരുന്ന പ്രദേശങ്ങളിലെല്ലാം നിരോധനം ബാധകമാണ്. വോട്ടെണ്ണല്‍ ദിനമായ ഫെബ്രുവരി 20നും മദ്യ നിരോധനം പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Back to top button