മദ്യലഹരിയിൽ സ്ത്രീകളെ ആക്രമിച്ചു..നടിക്കെതിരെ കേസെടുത്ത് പൊലീസ്….
മദ്യലഹരിയിൽ സ്ത്രീകളെ ആക്രമിച്ചുവെന്ന പരാതിയിൽ നടിക്കെതിരെ കേസെടുത്ത് പോലീസ്. ഡ്രൈവറും നടിയും സ്ത്രീകളെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്‌തതായും പരാതിയുണ്ട് . ബോളിവുഡ് താരം രവീണ ടണ്ടനെതിരെയാണ് പരാതി .നടിയുടെ കാർ മൂന്ന് പേരെ ഇടിച്ചതിനു പിന്നാലെയാണ് സംഘർഷം ഉണ്ടായത്. ഡ്രൈവറും നടിയും മദ്യ ലഹരിയിൽ ആയിരുന്നുവെന്നും ആരോപണം ഉണ്ട്.
ശനിയാഴ്ച അർധരാത്രി മുംബൈയിലെ ബാന്ദ്രയിലാണ് സംഭവം. രവീണയുടെ ഡ്രൈവർ അശ്രദ്ധമായി വാഹനമോടിച്ച് മൂന്ന് പേരെ ഇടിച്ചിരുന്നു.തുടർന്ന് നടി മദ്യപിച്ച് കാറിൽ നിന്ന് ഇറങ്ങി ഇരകളെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തുവെന്നാണ് ആരോപണം.തുടന്ന് നാട്ടുകാർ ഇടപെടുകയും നടിയെ വളഞ്ഞിട്ട് ആക്രമിക്കുന്നതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.എന്നാൽ അപകടത്തിൽ തനിക് യാതൊരു പങ്കും ഇല്ലെന്നും കാര്യങ്ങൾ അന്വേഷിക്കാൻ കാറിൽ നിന്നിറങ്ങിയ തന്നെ നാട്ടുകാർ ആക്രമിക്കാൻ ശ്രമിച്ചെന്നുമാണ് നടി പറയുന്നത്.