മദ്യലഹരിയിൽ യുവാവ് ഓടിച്ച കാറിടിച്ച് അപകടം..രണ്ട് പൊലീസുകാർക്ക് ദാരുണാന്ത്യം..പ്രതി പിടിയിൽ…

മദ്യലഹരിയിൽ യുവാവ് ഓടിച്ച കാറിടിച്ച് രണ്ട് പൊലീസുകാർ മരിച്ചു.ഇന്നലെ അർധരാത്രിയോടെയാണ് നൈറ്റ് പട്രോളിങ് നടത്തുന്നതിനിടെ പൊലീസുകാര്‍ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാർ ഇടിച്ചത്. ഉടന്‍ തന്നെ നാട്ടുകാര്‍ ഇരുവരെയും തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതിനിടെ കാറോടിച്ചിരുന്ന 24 കാരനായ സിദ്ധാര്‍ത്ഥ് രാജു ഓടി രക്ഷപ്പെട്ടിരുന്നു.

തുടർന്ന് വാഹനത്തിന്‍റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് സിദ്ധാര്‍ത്ഥ് രാജു പൊലീസിന് മൊഴി നല്‍കി. സംഭവത്തില്‍ മറ്റ് ദുരൂഹതകളൊന്നുമില്ലെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

Related Articles

Back to top button