മദ്യപിച്ച് സ്റ്റേഷനിലെത്തി ബഹളം..പൊലീസുകാരനെതിരെ സിഐയുടെ പരാതിയിൽ കേസെടുത്തു…
പത്തനംതിട്ട തിരുവല്ലയിൽ മദ്യപിച്ച് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു.തിരുവല്ല സിഐയുടെ പരാതിയിലാണ് കേസെടുത്തത്.. സീനിയർ സിവിൽ പൊലീസ് ഓഫീസർ രാജ്‌കുമാറിനെതിരെയാണ് കേസ്.ഇയാളെ പിന്നീട് മെഡിക്കൽ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോൾ ഇവിടെയും ബഹളം ഉണ്ടാക്കിയതായി എഫ്ഐആറിൽ പറയുന്നു. രാജകുമാറിനെതിരെ നടപടി ഉണ്ടാകുമെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. ഇയാളെ സ്ഥലം മാറ്റണമെന്ന് വകുപ്പുതല അന്വേഷണ റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്.രാത്രി മദ്യപിച്ച് സ്റ്റേഷനിലെത്തിയ ഇദ്ദേഹം സഹപ്രവര്‍ത്തകരോട് ബഹളം വെച്ചെന്നാണ് പരാതി. കേരള പൊലീസ് ആക്ട് 2011 ലെ 118 എ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.