മദ്യപിച്ച് ലക്കുകെട്ട് നടുറോഡിൽ കുട്ടിയെമറന്ന് ദമ്പതിമാര്‍….
കോഴിക്കോട് മദ്യപിച്ച് ലക്കുകെട്ട ദമ്പതിമാര്‍ കലഹത്തിനിടെ കുട്ടിയെ നടുറോഡില്‍ മറന്ന് വീട്ടിലെത്തി. തെയ്യപ്പാറ സ്വദേശികളാണ് കുട്ടിയെ കൂട്ടാതെ വീട്ടിലെത്തിയത്. രാത്രിയില്‍ വിജനമായ റോഡില്‍ അലയുകയായിരുന്ന കുട്ടിയെപറ്റി വിവരം ലഭിച്ച പൊലീസ് സ്ഥലത്തെത്തിയാണ് കുട്ടിയെ വീട്ടിലെത്തിച്ചത് .
യുവാവും യുവതിയും മദ്യപിച്ച നിലയില്‍ കുഞ്ഞുമായി വൈകിട്ട് മുതല്‍ അങ്ങാടിയില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായതായി പൊലീസ് പറയുന്നു. കലഹത്തിനൊടുവില്‍ കടത്തിണ്ണയിലിരുന്ന കുട്ടിയെ കൂട്ടാതെയാണ് ഇരുവരും വീട്ടിലേക്ക് മടങ്ങിയത്.രാത്രിയിൽ കടയടച്ച് പോവുകയായിരുന്ന ഒരു യുവാവ് അങ്ങാടിയില്‍ അലഞ്ഞുതിരിയുന്ന കുട്ടിയെക്കണ്ട് പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു.തുടർന്ന് പോലീസ് കുട്ടിയെ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയും സുരക്ഷിതമായി വീട്ടിലെത്തിക്കുകയുമായിരുന്നു.