മദ്യപിച്ച് തര്‍ക്കം കോഴിക്കോട് മകൻ്റെ മര്‍ദ്ദനമേറ്റ് അച്ഛന്‍ കൊല്ലപ്പെട്ടു

മകൻ്റെ മര്‍ദ്ദനമേറ്റ് പിതാവ് കൊല്ലപ്പെട്ടു. കോഴിക്കോട് ബാലുശ്ശേരി എകരൂല്‍ സ്വദേശി ദേവദാസാണ് കൊല്ലപ്പെട്ടത്. മകന്‍ അക്ഷയ്(26)യെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചുണ്ടായ ആക്രമണത്തിലാണ് മരണം സംഭവിച്ചത്.ദേവദാസനെ മകന്‍ വീടിനുളളില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചെന്ന് പൊലീസ് പറഞ്ഞു. മുറിക്കുള്ളില്‍ കട്ടിലിന് താഴെ കിടക്കുന്ന നിലയില്‍ കഴിഞ്ഞ ദിവസമാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് അക്ഷയ്‌യെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

Related Articles

Back to top button