മദ്യപിക്കാൻ വിസമ്മതിച്ച അച്ഛന്റെ തലക്ക് വെട്ടി മകൻ..ഗുരുതര പരിക്ക്…

വർക്കലയിൽ മദ്യപിക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ അച്ഛനെ മകൻ വെട്ടി പരിക്കേൽപ്പിച്ചു.വർക്കല മേലെവെട്ടൂർ കയറ്റാഫീസ് ജങ്ഷന് സമീപം പ്രഭാമന്ദിരത്തിൽ പ്രസാദിനെ (63) ആണ് മകൻ പ്രിജിത്ത് (31) വെട്ടുകത്തി കൊണ്ട് വെട്ടി പരിക്കേൽപ്പിച്ചത്.ആക്രമണത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ പ്രസാദിനെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് ആഴത്തിലുള്ള മുറിവാണ് ഉള്ളത്. 20-ഓളം തുന്നലുകളുണ്ട്. വർക്കല പോലീസ് ആശുപത്രിയിൽ എത്തി പ്രസാദിന്റെ മൊഴിയെടുത്തു.

വിദഗ്ധ ചികിത്സിക്കായി പ്രസാദിനെ ഉടൻ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന പ്രസാദിന്റെ വീട്ടിൽ മദ്യപിച്ചെത്തിയ പ്രിജിത്ത് പിതാവിനോട് മദ്യപിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിന് വിസമ്മതിച്ച പ്രസാദിനെ പ്രജിത് വെട്ടുകത്തി കൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാർ എത്തുമ്പോഴേക്കും പ്രിജിത്ത് ഓടി രക്ഷപ്പെട്ടു. ബന്ധുക്കളാണ് പ്രസാദിനെ വർക്കല ആശുപത്രിയിൽ എത്തിച്ചത്.

Related Articles

Back to top button