മദ്യപിക്കാൻ കൂടെ ചെന്നില്ലെന്നാരോപിച്ച് സുഹൃത്തിനെ കുത്തിക്കൊല്ലാൻ ശ്രമം..പ്രതി പിടിയിൽ….
മദ്യപിക്കാൻ കൂടെ വരാത്തതിന്റെ പേരിൽ സുഹൃത്തിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ അറസ്റ്റ്.കോട്ടയം കാരാപ്പുഴ സ്വദേശി സജിയാണ് അറസ്റ്റിലായത്.കാരാപ്പുഴ സ്വദേശിയായ മധ്യവയസ്കനെയാണ് സജി ഇന്നലെ കുത്തി കൊല്ലാൻ ശ്രമിച്ചത്.സുഹൃത്തിനോട് മദ്യം വാങ്ങാൻ ഷെയർ ആവശ്യപ്പെടുകയും ഒപ്പമിരുന്ന് മദ്യപിക്കാനും സജി ആവശ്യപ്പെട്ടു.എന്നാൽ സുഹൃത് ഇതിന് തയാറായില്ല .ഇതിൽ പ്രകോപിതനായ സജി സുഹൃത്തിനെ കൈവശമുണ്ടായിരുന്ന ബിയർ കുപ്പികൊണ്ട് കുത്തുകയായിരുന്നു. കോട്ടയം വെസ്റ്റ് പൊലീസാണ് പ്രതിയെ പിടികൂടിയത്.