മദ്യത്തിനൊപ്പം ലൈംഗിക ഉദ്ധാരണത്തിന് മരുന്ന് കഴിച്ചു.. 41കാരന്…
മദ്യപിക്കുന്നതിനിടെ ലൈംഗിക ഉദ്ധാരണത്തിനുള്ള ഗുളികകൾ കഴിച്ച 41കാരൻ മരിച്ചതായി റിപ്പോര്‍ട്ട്. തന്റെ വനിതാ സുഹൃത്തുമായി ഹോട്ടലിലെത്തിയ യുവാവ് 50 എംജിയുടെ രണ്ട് വയാഗ്ര ടാബ്ലെറ്റ് കഴിച്ചു. കൂടെ മദ്യവും കുടിച്ചു. അടുത്ത ദിവസം ദേഹാസ്വാസ്ഥ്യം തോന്നുകയും ഛര്‍ദിക്കുകയും ചെയ്തു. ഇതോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വൈദ്യ സഹായം തേടാമെന്ന് പറഞ്ഞു.
എന്നാല്‍ തനിക്ക് ഇങ്ങനെ ഉണ്ടാകാറുണ്ടെന്ന് പറഞ്ഞ് ആവശ്യം നിരസിച്ചു. നില വഷളാകാൻ തുടങ്ങിയപ്പോൾ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആശുപത്രിയില്‍ എത്തുമ്പോഴേക്കും യുവാവ് മരിച്ചു. തലച്ചോറിലേക്കുള്ള ഓക്സിജൻ വിതരണം കുറയുന്ന സെറിബ്രോവാസ്കുലർ രക്തസ്രാവം മൂലമാണ് മരണമെന്നാണ് പഠനത്തില്‍ പറയുന്നത്. പോസ്റ്റ്മോർട്ടം പരിശോധനയിൽ 300 ഗ്രാം രക്തം കട്ടപിടിച്ചതായി ഡോക്ടർമാർ കണ്ടെത്തി. മദ്യത്തിന്റെയും മരുന്നുകളുടെയും മിശ്രിതവും നേരത്തെയുണ്ടായിരുന്ന ഉയർന്ന രക്തസമ്മർദ്ദവുമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് അവരുടെ നിഗമനം. നാഗ്പൂരിലാണ് സംഭവം. വൈദ്യോപദേശം കൂടാതെ ഉദ്ധാരണക്കുറവിനുള്ള മരുന്ന് കഴിക്കരുതെന്നാണ് പഠനത്തിലൂടെ പകരുന്ന സന്ദേശമെന്ന് വിദഗ്ധര്‍ പറയുന്നു.