മദ്യക്കുപ്പിയിലും മലദ്വാരത്തിലും ഒളിപ്പിച്ച് കൊക്കെയ്ന്‍ കടത്താന്‍ ശ്രമം..കൊച്ചിയിൽ 13 കോടിയുടെ മയക്കുമരുന്നുമായി യുവാവ് പിടിയിൽ…

കൊച്ചി നെടുമ്പാശ്ശേരിയില്‍ 13 കോടിയുടെ മയക്കുമരുന്നുമായി യുവാവ് പിടിയിൽ.ഡിആര്‍ഐ സംഘമാണ് ഇയാളെ പിടികൂടിയത്.വിമാനയാത്രക്കാരനായ കെനിയന്‍ പൗരനാണ് പിടിയിലായത്.ഇയാള്‍ ദ്രാവക രൂപത്തിലും ഖരരൂപത്തിലും കൊക്കെയ്ന്‍ കടത്താനാണ് ശ്രമിച്ചത്.

മദ്യക്കുപ്പിയില്‍ ദ്രാവക രൂപത്തില്‍ 1100 ഗ്രാം കൊക്കെയ്‌നാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. 200 ഗ്രാം കൊക്കെയ്ന്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയിലും കടത്താന്‍ ശ്രമിച്ചിരുന്നു. ആര്‍ക്ക് കൈമാറാനാണ് മയക്കുമരുന്ന് എത്തിച്ചത് എന്നിവയടക്കമുള്ള വിവരങ്ങള്‍ക്കായി ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

Related Articles

Back to top button