മദ്യം പ്രമോട്ട് ചെയ്യാൻ കൈക്കൂലി… കയ്യോടെ പൊക്കി…
പാലക്കാട് ബീവറേജസ് ഔട്ട് ലെറ്റുകളിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന. സ്വകാര്യ ഡിസ്റ്റിലറികൾ അവരുടെ മദ്യം പ്രമോട്ട് ചെയ്യുന്നതിന് കൈകൂലി നൽകുന്നത് വിജിലന്‍സ് കയ്യോടെ പിടികൂടി.
ഒറ്റപ്പാലം കൺസ്യൂമർ ഫെഡിൽ ഡിസ്റ്റിലറിയുടെ ഏജന്‍റ് 6,750 രൂപയാണ് എത്തിച്ചത്. വിവിധ ബീവറേജ് ഔട്ട് ലെറ്റുകളിൽ നൽകാൻ ഏജന്‍റിന്‍റെ പക്കല്‍ 43,510 രൂപയാണ് ഉണ്ടായിരുന്നത്.
വിഷു പ്രമാണിച്ച് തങ്ങളുടെ ബ്രാന്‍ഡുകൾ പ്രമോട്ട് ചെയ്യാനാണ് ഔട്ട് ലെറ്റുകളിൽ കമ്പനി ഏജന്‍റുകള്‍ കൈക്കൂലി നൽകുന്നതെന്ന് വിജിലൻസ് അധികൃതര്‍ പറഞ്ഞു. പാലക്കാട് ജില്ലയിലെ വിവിധ ഔട്ട് ലെറ്റുകളിലാണ് മിന്നല്‍ പരിശോധന നടന്നത്.