മദ്യം കഴിപ്പിച്ച ശേഷം ഭാര്യയെ ഭര്‍ത്താവ് സുഹൃത്തിന് കൈമാറി

നിര്‍ബന്ധിച്ച് മദ്യം കഴിപ്പിച്ച ശേഷം ഭാര്യയെ ഭര്‍ത്താവ് സുഹൃത്തിന് കൈമാറിയതായി പരാതി. സുഹൃത്തുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ ആവശ്യപ്പെട്ട ശേഷം ഇയാള്‍ സുഹൃത്തിന്റെ ഭാര്യയ്‌ക്കൊപ്പം ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ പരാതിയില്‍ പൊലീസ് ഒമ്പത് പേര്‍ക്കെതിരെ കേസെടുത്തു. യുവതിയുടെ ഭര്‍ത്താവും സുഹൃത്തും ഭാര്യയും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസ്.

നോയിഡയിലെ ഒരു പാര്‍ട്ടിയില്‍ വെച്ച് ആയിരുന്നു സംഭവം. പരാതി നല്‍കാന്‍ യുവതി പോലീസിനെ സമീപിച്ചപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. മധ്യപ്രദേശിലെ ഗ്വാളിയോര്‍ സ്വദേശിനിയാണ് പരാതിക്കാരിയായ യുവതി. ഇവര്‍ മുറാദാബാദ് സ്വദേശിയെയാണ് വിവാഹം കഴിച്ചത്. വിവാഹശേഷം ഇവര്‍ നോയിഡയിലെ സെക്ടര്‍ 137ല്‍ താമസിച്ചുവരികയായിരുന്നു. വിവാഹം കഴിഞ്ഞതു മുതല്‍ കൂടുതല്‍ പുരോഗമനപരമായ ജീവിതശൈലിയിലേക്ക് മാറണമെന്ന് ഭര്‍തൃവീട്ടുകാര്‍ നിര്‍ബന്ധിച്ചിരുന്നതായും യുവതി ഭര്‍ത്താവുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടേണ്ട ദിവസങ്ങള്‍ പോലും ഭര്‍തൃമാതാവ് തീരുമാനിച്ചിരുന്നതായും പരാതിയില്‍ പറയുന്നു. സംഭവ ദിവസം ഭര്‍ത്താവ് ഒരു പാര്‍ട്ടിക്കായി സെക്ടര്‍ 75ലെ ഫ്ലാറ്റിലേക്ക് യുവതിയെ കൊണ്ടുപോയി. അവിടെ ഭര്‍ത്താവിന്റെ ഒരു സുഹൃത്തും സുഹൃത്തിന്റെ ഭാര്യയും ഉണ്ടായിരുന്നു.

തുടര്‍ന്ന് മദ്യം കഴിക്കാന്‍ നിര്‍ബന്ധിക്കുകയും സുഹൃത്തിനൊപ്പം കിടക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട്, ഭര്‍ത്താവ് തന്റെ സുഹൃത്തിന്റെ ഭാര്യയുടെ കൂടെ കിടക്കുകയും ചെയ്തു. യുവതി വിസമ്മതിച്ചതോടെ ഭര്‍ത്താവ് ഭീഷണിപ്പെടുത്തി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പങ്കാളി കൈമാറ്റത്തിന് കേസെടുത്ത പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

Related Articles

Back to top button