മത്സ്യ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു…
ആലപ്പുഴ: മത്സ്യബന്ധനത്തിനിടെ മത്സ്യ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. പുന്നപ്ര പുതുവൽ ഉസ്മാൻകുഞ്ഞിൻ്റെ മകൻ സാബു (46) വാണ് മരിച്ചത്.ഇന്നലെ വൈകുന്നേരം കൊച്ചിയിൽ വച്ചായിരുന്നു സംഭവം. അശ്വതി വള്ളത്തിലെ തൊഴിലാളിയായിരുന്നു. കുഴഞ്ഞു വീണതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ: നദീറ. മക്കൾ: രാജൂല, റജീന. മരുമകൻ: അൻഷാദ്. കബറടക്കം ഞായറാഴ്ച മൂന്നിന് പുറക്കാട് പഴയങ്ങാടി മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ.