മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ സംഭവം..കർഷകർ കോടതിയിലേക്ക്…
എറണാകുളം പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ സംഭവത്തില്‍ മത്സ്യകർഷകർ കോടതിയിലേക്ക് .നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കർഷകർ കോടതിയെ സമീപിക്കുക.ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും കർഷകർ ആവശ്യപ്പെടും.
അതേസമയം പെരിയാറിലേക്ക് മലിനജലം ഒഴുക്കിവിടുന്നതിന് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു.പുഴയിലേക്കു രാസമാലിന്യങ്ങൾ ഒഴുക്കിയ സ്ഥാപനം കണ്ടെത്തി കൃത്യമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.